കു​ടും​ബ​ശ്രീ​യു​ടെ രു​ചി​വൈ​വി​ധ്യ​ങ്ങ​ള്‍ ഇ​നി ഒ​റ്റ ബ്രാ​ന്‍​ഡി​ല്‍
Tuesday, November 22, 2022 12:55 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​നി കെ-​ശ്രീ എ​ന്ന ഒ​റ്റ ബ്രാ​ന്‍​ഡി​ല്‍ ല​ഭ്യ​മാ​കും. ചെ​റു​കി​ട സം​രം​ഭ​ക​ര്‍​ക്ക് അ​വ​രു​ടെ ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ ഒ​രു ഏ​കീ​കൃ​ത ബ്രാ​ന്‍​ഡി‌​ന്‍റെ കീ​ഴി​ല്‍ വി​റ്റ​ഴി​ക്കാ​ന്‍ സ്വ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ്വീ​കാ​ര്യ​ത​യും വി​പ​ണ​ന​വും വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഉ​ത്പ​ന്ന​ങ്ങ​ളെ കെ-​ശ്രീ എ​ന്ന ഒ​റ്റ കു​ട​കീ​ഴി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത്.

ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ സം​രം​ഭ​ക​ര്‍ വി​വി​ധ പേ​രു​ക​ളി​ലാ​ണ് നി​ല​വി​ല്‍ അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ന​ല്ല ആ​ക​ര്‍​ഷ​ണീ​യ​മാ​യ ക​വ​റു​ക​ളോ ഏ​കീ​കൃ​ത സ്വ​ഭാ​വ​മോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തെ മ​റി​ക​ട​ന്ന് വി​പ​ണി​യി​ല്‍ തി​ള​ങ്ങാ​ന്‍ കെ-​ശ്രീ ബ്രാ​ന്‍​ഡിം​ഗി​ന് സാ​ധി​ക്കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. 1500 മൈ​ക്രോ എ​ന്‍റ​ര്‍​പ്രൈ​സ് സം​രം​ഭ​ക​രും 500 ഫാം ​ലൈ​വി​ലി​ഹു​ഡ് സം​രം​ഭ​ക​രു​മ​ട​ക്കം ജി​ല്ല​യി​ല്‍ 2000 സം​രം​ഭ​ക​രു​ണ്ട്. നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ല്‍ നി​ന്നും മീ​റ്റ് മ​സാ​ല, ചി​ക്ക​ന്‍​മ​സാ​ല, ഫി​ഷ്മ​സാ​ല, അ​ച്ചാ​ര്‍​പ്പൊ​ടി, ച​മ്മ​ന്തി​പ്പൊ​ടി തു​ട​ങ്ങി​യ എ​സ് വി​ഇ​പി സം​രം​ഭ​ങ്ങ​ളു​ടെ 10 ഉ​ത്പ​ന്ന​ങ്ങ​ളും പ​ര​പ്പ​യി​ല്‍ നി​ന്നും ആ​ര്‍​കെ​ഐ​ഇ​ഡി​പി സം​രം​ഭ​ങ്ങ​ളു​ടെ 10 ഉ​ത്പ​ന്ന​ങ്ങ​ളു​മ​ട​ക്കം 40 ഉ​ത്പ​ന്ന​ങ്ങ​ള്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ബ്രാ​ന്‍​ഡ് ചെ​യ്യും. ബാ​ഗു​ക​ള്‍ ചെ​രു​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ ര​ണ്ടാ​ഘ​ട്ട​ത്തി​ല്‍ കെ​ശ്രീ ബ്രാ​ന്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. വി​വി​ധ സി​ഡി​എ​സു​ക​ളി​ലാ​യി രൂ​പീ​ക​രി​ച്ച മാ​ര്‍​ക്ക​റ്റ് കി​യോ​സ്‌​ക് വ​ഴി​യും ന​ഗ​ര​ങ്ങ​ളി​ലെ അ​ര്‍​ബ​ന്‍ കി​യോ​സ്‌​ക് വ​ഴി​യും ഇ​വ വി​റ്റ​ഴി​ക്കും. കൂ​ടാ​തെ കു​ടും​ബ​ശ്രീ​യു​ടെ ഹോം​ഷോ​പ്പ് വി​ല്പ​ന​യും ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. കെ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കും.

ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ്വീ​കാ​ര്യ​ത​യേ​റു​ന്ന മു​റ​യ്ക്ക് വി​ദേ​ശ ക​യ​റ്റു​മ​തി​യ​ട​ക്കം കു​ടും​ബ​ശ്രീ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം കു​ടും​ബ​ശ്രീ വ​നി​ത​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കും. ക​ച്ച​വ​ട​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ന്നെ ബ്രാ​ന്‍​ഡിം​ഗ് ആ​യി മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ ട്രെ​ന്‍​ഡു​ക​ള്‍ മ​ന​സ്സി​ലാ​ക്കി​യൊ​രു​ങ്ങു​ന്ന കെ-​ശ്രീ ബ്രാ​ന്‍​ഡിം​ഗി​ന്‍റെ ഒ​ന്നാം​ഘ​ട്ട ലോ​ഞ്ചിം​ഗ് ഡി​സം​ബ​റി​ല്‍ ന​ട​ക്കും. ഇ​തി​നാ​യി ബ്രാ​ന്‍​ഡിം​ഗ് ര​ജി​സ്‌​ട്രേ​ഷ​ന്‍, ഡി​സൈ​നിം​ഗ് തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.