മാ​വു​ള്ളാ​ലി​ൽ തീ​ർ​ത്ഥാ​ട​ക​പ്ര​വാ​ഹം
Friday, November 25, 2022 1:00 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മാ​വു​ള്ളാ​ലി​ലെ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തീ​ർ​ത്ഥാ​ട​നാ​ല​യ​ത്തി​ൽ ആ​രം​ഭം കു​റി​ച്ച തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​രു​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​ൻ തീ​ർ​ഥാ​ട​ക​രു​ടെ ഒ​ഴു​ക്ക്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ വ​ൻ​തോ​തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​തോ​ടെ തീ​ർ​ഥാ​ട​ന​ന​ഗ​രി ജ​ന​സാ​ഗ​ര​മാ​യി. ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴി​ന് വി​കാ​രി ജ​ന​റ​ൽ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു. നാ​ളെ മൂ​ന്നി​നു ഫാ. ​മാ​ത്യു കാ​യ​മ്മാ​ക്ക​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ന​ട​ത്ത​പ്പെ​ടു​ന്ന ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​ത്തി​ന് വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും. തി​രു​ന്നാ​ൾ സ​മാ​പ​ന ദി​ന​മാ​യ 27നു ​രാ​വി​ലെ 10ന് ​ആർച്ച്ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം പ്ര​ദ​ക്ഷി​ണ​വും തി​രു​ശേ​ഷി​പ്പി​ന്‍റെ ആ​ശി​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​യോ​ടു​കൂ​ടി തി​രു​ക​ർ​മ്മ​ങ്ങ​ൾ സ​മാ​പി​ക്കു​ന്ന​താ​ണെ​ന്ന് ഫൊ​റോ​നാ വി​കാ​രി ഡോ. ​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​റി​യി​ച്ചു.