വാര്‍ഷിക പദ്ധതി: 2117 പ്രോജക്ടുകള്‍ക്ക് സാങ്കേതികാനുമതി
1243954
Monday, November 28, 2022 1:17 AM IST
കാസര്‍ഗോഡ്: നടപ്പു വാര്‍ഷിക പദ്ധതികളില്‍ 4755 പ്രോജക്ടുകള്‍ സമര്‍പ്പിച്ചതില്‍ 2117 പ്രോജക്ടുകള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചു. പഞ്ചായത്ത് തലത്തില്‍ 3513 പ്രോജക്ടുകളില്‍ 1413 പ്രോജക്ടുകള്‍ക്ക് സാങ്കേതികാനുമതിയായി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 249 പദ്ധതികളില്‍ 117 എണ്ണത്തിന് സാങ്കേതികനുമതിയും നഗരസഭകളില്‍ 724 പദ്ധതികളില്‍ 397 പദ്ധതികള്‍ക്ക് സാങ്കേതികാനുമതിയും ലഭ്യമായി. ജില്ലാ പഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ആവിഷ്കരിച്ച 269 പദ്ധതികളില്‍ 190 പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചു.
നടപ്പു വര്‍ഷത്തില്‍ എറ്റവും കൂടുതല്‍ പദ്ധതിഫണ്ട് ചെലവഴിച്ചത് മീഞ്ച പഞ്ചായത്താണ്. 30.09 ശതമാനമാണ് മീഞ്ച പഞ്ചായത്ത് ചെലവഴിച്ചത്. ചെമ്മനാട് പഞ്ചായത്ത് 29.45 ശതമാനവും മുളിയാര്‍ പഞ്ചായത്ത് 28.12 ശതമാനവും ചെലവഴിച്ചു. ഏറ്റവും കുറവ് അജാനൂര്‍ പഞ്ചായത്താണ.് 6.19 ശതമാനമാണ് ഫണ്ട് ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ കാസര്‍ഗോഡ് 23.40 ശതമാനവും നീലേശ്വരം 21.01 ശതമാനവും ചെലവഴിച്ചു. ഏറ്റവും കുറവ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്താണ് 15.34 ശതമാനമാണ് പദ്ധതി വിഹിതം ചെലവഴിച്ചത്. നഗരസഭകളില്‍ നീലേശ്വരം നഗരസഭ 18.02 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചു. കാസര്‍ഗോഡ് 12.61 ശതമാനവും കാഞ്ഞങ്ങാട് 12.18 ശതമാനവുമാണ് ചെലവഴിച്ചത്. ജില്ലാ പഞ്ചായത്ത് ഇതുവരെ 15.66 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചിട്ടുണ്ട്. ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ 970 പദ്ധതികളുണ്ട.് അതില്‍ 846 ഗുണഭോക്തൃ ലിസ്റ്റ് ഇതിനകം തയ്യാറാക്കിട്ടുണ്ട്. തൊഴില്‍സഭയിലൂടെ ആകെ 1924 സംരംഭങ്ങള്‍ ആരംഭിച്ചു. 4776 പേര്‍ക്ക് തൊഴില്‍ നല്കി. 9.29 കോടി വായ്പാ ധനസഹായം നല്കി.