പൗരോഹിത്യ സുവര്‍ണജൂബിലി: വൈദികരെ ആദരിച്ചു
1243955
Monday, November 28, 2022 1:17 AM IST
കോളിച്ചാല്‍: പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ഥാടന ദേവാലയത്തില്‍ 1983 - 92 കാലഘട്ടത്തില്‍ സേവനമനുഷ്ഠിച്ച ഫാ.മാത്യു മണിമല തറപ്പേല്‍, ഫാ.ജോസഫ് കൊരട്ടിപറമ്പില്‍ എന്നിവരുടെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷം നടത്തി. ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. സഹവികാരി ഫാ.ജോസഫ് പാലക്കിയില്‍ ആമുഖപ്രസംഗം നടത്തി. ആദരമേറ്റുവാങ്ങിയ വൈദികര്‍ മറുപടിപ്രസംഗം നടത്തി. ഇടവക ട്രസ്റ്റി വി.സി.ദേവസ്യ വടാന സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ തങ്കച്ചന് ചാന്തുരുത്തില്‍ നന്ദിയും പറഞ്ഞു.