2,768 അതിദരിദ്രര്‍
1243956
Monday, November 28, 2022 1:17 AM IST
കാസര്‍ഗോഡ്: അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയില്‍ 38 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലുമായി 2,768 പേര് അന്തിമ പട്ടികയിലുണ്ട്.
ഇതില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മൈക്രോ പ്ലാന്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത 337 പേരില്‍ 121 പേര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കി. ആധാര്‍ കാര്‍ഡ് ഇല്ലാത്ത 246 പേരില്‍ 82 പേര്‍ക്ക് ലഭ്യമാക്കി. സാമൂഹ്യ സുരക്ഷ പെന്ഷന് അര്‍ഹതയുള്ള 116 പേരില്‍ 20 പേര്‍ക്ക് പെന്ഷന് അനുവദിച്ചു. കുടുംബശ്രീ അംഗമല്ലാത്ത 68 പേരില്‍ 14 പേര്‍ക്ക് അംഗത്വം ലഭ്യമാക്കി. ഭിന്നശേഷി ഐഡി ഇല്ലാത്ത 18 പേരില്‍ അഞ്ചു പേര്‍ക്ക് തിരിച്ചറിയല്‍ രേഖ ലഭ്യമാക്കി. 704 ഭക്ഷണം ആവശ്യമായവരില്‍ 246 പേര്‍ക്ക് ഇതിനകം ഭക്ഷണം ലഭ്യമാക്കി വരുന്നു. 986 ആരോഗ്യ സേവനം ആവശ്യമുള്ളവരില്‍ 665 പേര്‍ക്കും സേവനം ലഭ്യമാക്കി.