ഗ്രാമീണ കാര്‍ഷിക അവലോകനവുമായി കാര്‍ഷിക കോളജ് വിദ്യാര്‍ഥികള്‍
1244205
Tuesday, November 29, 2022 12:45 AM IST
നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ പ്രായോഗിക പഠനത്തിന്റെ ഭാഗമായി കടിഞ്ഞിമൂലയിലെ പി.വി.ദിവാകരന്റെ കൃഷിയിടം സന്ദര്‍ശിച്ച് കാര്‍ഷിക അവലോകനം നടത്തി. പ്രദേശത്തിന്റെ തനതായ സാമൂഹിക സാംസ്കാരിക വസ്തുതകള്‍, ചരിത്രം, കൃഷി അനുബന്ധ രീതികള്‍, കാര്‍ഷികമേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്നിവ വിശകലനം ചെയ്തു. അനുഭവ പരിജ്ഞാനമുള്ള കര്‍ഷകരും പ്രദേശവാസികളുമായി ചേര്‍ന്ന് സാമൂഹിക ഭൂപടം, വിഭവ ഭൂപടം, ചലന ഭൂപടം, സീസണല്‍ കലണ്ടര്‍, വെന്‍ ഡയഗ്രം എന്നിവ തയാറാക്കി. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.വിനയരാജ്, കാര്‍ഷിക കോളജ് അസി.പ്രഫസര്‍ ഡോ.ഷംന, പി.വി.ദിവാകരന്, പി.ചന്ദ്രന്, അശ്വതി എന്നിവര്‍ പ്രസംഗിച്ചു.