ചിറ്റാരിക്കാല്‍ സെന്റ് മേരീസ് സ്കൂള്‍ വിജയാഘോഷ റാലി നടത്തി
1244206
Tuesday, November 29, 2022 12:45 AM IST
ചിറ്റാരിക്കാല്‍: ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ചിറ്റാരിക്കാല്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാര്‍ഥികളെ ആനയിച്ച് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വിജയാഘോഷ റാലി നടത്തി. വിദ്യാര്‍ഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും റാലിയില്‍ പങ്കാളികളായി. മധുരപലഹാര വിതരണവും നടന്നു. അനുമോദന യോഗത്തില്‍ പിടിഎ പ്രസിഡന്റ് ജോജി പുല്ലാഞ്ചേരി അധ്യക്ഷത വഹിച്ചു.
ലൂർദ് ഹോസ്പിറ്റൽ എഡ്യുക്കേഷന്‍ ഡിവിഷനു
കീഴിൽ പുതിയ കോളജ് പ്രവര്‍ത്തനമാരംഭിക്കും
കണ്ണൂര്‍: തളിപ്പറമ്പ് ലൂര്‍ദ് ഹോസ്പിറ്റലിന്റെ എഡ്യുക്കേഷന്‍ ഡിവിഷന് കീഴില്‍ ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടെക്നോളജി എന്ന പുതിയ കോളജ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഡയറക്ടർ രാഖി ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതിയ കോളജില്‍ ബിസിഎ, ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി സ്റ്റാറ്റിറ്റിക്സ്, ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് എന്നീ കോഴ്സുകളാണുള്ളത്. 165 സീറ്റുകളുണ്ട്.
അഡ്മിഷന് ഈ മാസം 30 വരെയുണ്ടാകും. നിലവില്‍ നഴ്സിംഗ് രംഗത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ട് ലൂര്‍ദ് ഗ്രൂപ്പ്. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പൽ അനൂപ് സ്കറിയയും പങ്കെടുത്തു.