അട്ടേങ്ങാനം: വിദ്യാഭ്യാസത്തിലെ കേരള മാതൃക ദേശീയതലത്തില്‍ കൂടുതല്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്റക്സില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കേരളത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ബേളൂര്‍ ഗവ.യുപി സ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശനകവാടം സമര്‍പ്പണവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാലത്തിനൊത്ത് അധ്യാപകരും മാറണം. അക്കാദമികമായും വ്യക്തിപരമായും കുട്ടികളെ മികവുള്ളവരാക്കാനുള്ള ഉത്തരവാദിത്വം അധ്യാപകര്‍ ഏറ്റെടുക്കണം. പൊതു വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മികവിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെയാകെ പിന്തുണ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എം.ലക്ഷ്മി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, പി.ദാമോദരന്‍, വി.വി.രമേശന്, രജനി കൃഷ്ണന്, പി.വി.ശ്രീലത, ശൈലജ, എന്‍.എസ്.ജയശ്രീ, പി.ഗോപാലകൃഷ്ണന്, കെ.എം.കുഞ്ഞികൃഷ്ണന്, പി.ദിലീപ് കുമാര്‍, മുഹമ്മദ് മുനീര്‍, വിജയലക്ഷ്മി, പി.വി.ജയരാജ്, ക്രിസ്റ്റഫര്‍, പി.ഗോപി, എച്ച്.നാഗേഷ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 2019 -20 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്.