ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്ക് പു​തി​യ സം​രം​ഭ​ക​രെ ആ​ക​ര്‍​ഷി​ക്കും: മ​ന്ത്രി ചി​ഞ്ചു​റാ​ണി
Saturday, December 3, 2022 1:22 AM IST
ചീ​മേ​നി: സ​ബ്‌​സി​ഡി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ല്‍​കി പു​തി​യ സം​രം​ഭ​ക​രെ ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര വി​ക​സ​ന മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി. ക​യ്യൂ​ര്‍- ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ഞ​ണ്ടാ​ടി​യി​ല്‍ ജി​ല്ലാ ക്ഷീ​ര​ക​ര്‍​ഷ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ശാ​സ്ത്രീ​യ​മാ​യി കൃ​ഷി ചെ​യ്താ​ല്‍ വ​രു​മാ​നം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന കാ​ര്യം സം​രം​ഭ​ക​രെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റ​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​ശ​കു​ന്ത​ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ധ​വ​ന്‍ മ​ണി​യ​റ, എം.​ല​ക്ഷ്മി, കെ.​മ​ണി​ക​ണ്ഠ​ന്‍, മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്.​മ​ണി, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ജോ. ​ഡ​യ​റ​ക്ട​ര്‍ സി.​സു​ജ​യ്കു​മാ​ര്‍, ക്ഷീ​ര ക​ര്‍​ഷ​ക​ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ​സി​എം​എം​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പി.​പി.​നാ​രാ​യ​ണ​ന്‍, ക​യ്യൂ​ര്‍ ചീ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ത്സ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്ഷീ​രോ​ത്പാ​ദ​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ത​ല​ശ്ശേ​രി സീ​നി​യ​ര്‍ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ര്‍ വി.​കെ. നി​ഷാ​ദ് ക്ലാ​സെ​ടു​ത്തു. ജി​ല്ലാ​ത​ല ക​ന്നു​കാ​ലി പ്ര​ദ​ര്‍​ശ​നം, ഡ​യ​റി ക്വി​സ് മ​ത്സ​രം, മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​രെ​യും ക​ര്‍​ഷ​ക സം​ഘ​ങ്ങ​ളേ​യും ആ​ദ​രി​ക്ക​ല്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ന​ട​ന്നു.