ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം ന​ട​ത്തി
Saturday, December 3, 2022 1:22 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി. ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മാ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച ജി​ല്ലാ​ത​ല ഘോ​ഷ​യാ​ത്ര ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ര്‍ ബ​ദ​രി​യ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ്, മാ​ര്‍​ത്തോ​മ്മാ സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പി​ക ജോ​സ്മി ജോ​ഷ്വ, വി​ദ്യാ​ന​ഗ​ര്‍ എ​സ്‌​ഐ കെ.​പ്ര​ശാ​ന്ത്, കെ.​കെ. കൃ​ഷ്ണ​ന്‍, ഹം​സ, കെ.​ടി.​ജോ​ഷി​മോ​ന്‍, പി.​ജെ.​ബി​ന്‍​സി, മോ​ഹ​ന്‍​ദാ​സ് വ​യ​ലാം​കു​ഴി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
പെ​ര്‍​ള: ന​വ​ജീ​വ​ന സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ന്‍റെ​യും സാ​ന്ത്വ​ന സ്‌​കൂ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഘോ​ഷ​യാ​ത്ര​യും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​എ​സ്. സോ​മ​ശേ​ഖ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​വ​ജീ​വ​ന സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ജോ​സ് ചെ​മ്പോ​ട്ടി​ക്ക​ല്‍, സി​സ്റ്റ​ര്‍ മ​രി​യ​ന്‍ മാ​ത്യു, സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ മ​റി​യം​ബി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.