സെ​മി​ത്തേ​രി​യി​ലേ​ക്കുള്ള വഴിമുടക്കരുത്: നി​വേ​ദ​നം നൽകി
Sunday, December 4, 2022 1:24 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ന​ട​ക്കാ​വ് വ​ലി​യ​കൊ​വ്വ​ല്‍ മൈ​താ​നി​യി​ല്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ക്രി​സ്ത്യ​ന്‍ സെ​മി​ത്തേ​രി​യി​ലേ​ക്ക് നി​ല​വി​ലു​ള്ള വ​ഴി പൂ​ര്‍​ണ​മാ​യും അ​ട​യു​മെ​ന്ന് ആ​ശ​ങ്ക. സ്പോ​ര്‍​ട്സ് യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ദ​ല്‍ സം​വി​ധാ​ന​മു​ണ്ടാ​ക്കാ​തെ വ​ഴി​യ​ട​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി​ക്കും സ്പോ​ര്‍​ട്സ് യു​വ​ജ​ന​കാ​ര്യ ഡ​യ​റ​ക്ട​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ സെ​മി​ത്തേ​രി​യി​ലേ​ക്കു​ള്ള വ​ഴി പൂ​ര്‍​ണ​മാ​യും മു​ട​ങ്ങു​മെ​ന്നും ഇ​ത് ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്തര​മാ​യി ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.