ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ ഘോ​ഷ​യാ​ത്ര ന​ട​ത്തി
Sunday, December 4, 2022 1:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ്, കാ​ഞ്ഞ​ങ്ങാ​ട് ജീ​വോ​ദ​യ ബ​ഡ്സ് സ്‌​കൂ​ള്‍, വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ഗ​ര​ത്തി​ല്‍ ഘോ​ഷ​യാ​ത്ര ന​ട​ത്തി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള, എ​സ്‌​ഐ കെ.​ശ​ര​ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വോ​ദ​യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ര്‍​ഗ സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പി​ക വി.​വി.​അ​നി​ത, ജീ​വോ​ദ​യ ബ​ഡ്സ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ വി.​ശാ​ലി​നി, രാ​ജി സു​രേ​ഷ്, സി.​എ​ച്ച്.​ഷ​ക്കീ​ര്‍, മി​നി ജോ​സ​ഫ്, ഗോ​കു​ലാ​ന​ന്ദ​ന്‍ മോ​നാ​ച്ച, ലി​സി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.