ര​ണ്ടു​ല​ക്ഷം ആ​ഭ്യ​ന്ത​ര​സ​ഞ്ചാ​രി​ക​ൾ: വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല ഉ​ണ​രു​ന്നു
Monday, December 5, 2022 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് ദു​രി​ത കാ​ലം പി​ന്‍​വാ​ങ്ങി ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​തോ​ടെ ജി​ല്ല​യി​ല്‍ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ ഉണർന്നു. ജി​ല്ല​യി​ലേ​ക്ക് ഈ ​വ​ര്‍​ഷം എ​ത്തി​യ​ത് 231 വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍. ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ള്‍ 2,19,294. സെ​പ്റ്റം​ബ​ര്‍ മാ​സം വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.ബോ​ട്ടു​ക​ളി​ലും ബേ​ക്ക​ല്‍ കോ​ട്ട​യി​ലും പാ​ര്‍​ക്കു​ക​ളി​ലു​മെ​ല്ലാം കൊ​ച്ചു കു​ട്ടി​ക​ളു​മാ​യി കു​ടും​ബ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്നു. ഈ ​വ​ര്‍​ഷം മേ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ജി​ല്ല സ​ന്ദ​ര്‍​ശി​ച്ച​ത്. 33 പേ​ര്‍.
ജ​നു​വ​രി​യി​ല്‍ 31 പേ​ര്‍. എ​ന്നാ​ല്‍ മ​റ്റു മാ​സ​ങ്ങ​ളി​ല്‍ കു​റ​വാ​ണ്. 2021ല്‍ ​ആ​കെ മൂ​ന്നു പേ​ര്‍ സ​ന്ദ​ര്‍​ശി​ച്ച ക​ണ​ക്ക് വി​ല​യി​രു​ത്തു​മ്പോ​ള്‍ ഇ​ത്ത​വ​ണ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന അ​വ​കാ​ശ​പ്പെ​ടാം. 2019ല്‍ ​സ​ന്ദ​ര്‍​ശി​ച്ച വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 4157 ആ​യി​രു​ന്നു.
ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ ക​ണ​ക്കി​ല്‍ ഈ ​വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ വ​രെ 2,19,294 പേ​ര്‍ എ​ത്തി​യ​താ​യാ​ണ് വി​വ​രം. ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ച്ചി​ല്‍ ആ​ണ് എ​ത്തി​യ​ത്. 28,391. മേ​യി​ല്‍ 27,791 പേ​ര്‍ എ​ത്തി​യ​പ്പോ​ള്‍ തു​ട​ര്‍​ന്നു​ള്ള മാ​സ​ങ്ങ​ളി​ല്‍ കു​റ​വാ​യി​രു​ന്നു. സെ​പ്റ്റം​ബ​റി​ല്‍ 23,207 പേ​ര്‍ ആ​ണ് സ​ന്ദ​ര്‍​ശി​ച്ച​ത്.
2021ല്‍ ​ആ​കെ 61,230 പേ​രും 2019ല്‍ 2,24,781 ​പേ​രും എ​ത്തി​യി​രു​ന്നു. 2 വ​ര്‍​ഷ​ത്തെ ക​ണ​ക്കു പ​രി​ശോ​ധി​ച്ചാ​ല്‍ ജി​ല്ല​യി​ല്‍ ഈ ​വ​ര്‍​ഷം എ​ട്ടു മാ​സ​ത്തി​ന​കം ത​ന്നെ ഇ​ത്ര​യും പേ​ര്‍ എ​ത്തി​യ​ത് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ കു​തി​ച്ചു ക​യ​റ്റം ആ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.
ഇ​ത് ഈ ​മേ​ഖ​ല​യി​ല്‍ പു​ത്ത​ന്‍ ഉ​ണ​ര്‍​വ് പ​ക​ര്‍​ന്ന​താ​യി ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ലി​ജോ ജോ​സ​ഫ് പ​റ​ഞ്ഞു. ക​ണ്വ​തീ​ര്‍​ഥ ബീ​ച്ച് വി​ക​സ​നം, പൊ​സ​ഡി​ഗും ഹി​ല്‍ ടൂ​റി​സം, ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി എ​ന്നി​വ പൂ​ര്‍​ണ തോ​തി​ല്‍ ന​ട​പ്പാ​ക്കി​യാ​ല്‍ ജി​ല്ല​യ്ക്ക് വ​ലി​യ ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. കാ​ഞ്ഞ​ങ്ങാ​ട് കൈ​റ്റ് ബീ​ച്ച് പ​ണി തീ​രാ​റാ​യി​ട്ടു​ണ്ട്. ഈ ​മാ​സം ഉ​ദ്ഘാ​ട​നം ന​ട​ക്കും. ഈ ​മാ​സം 24ന് ​ആ​രം​ഭി​ക്കു​ന്ന ബേ​ക്ക​ല്‍ ഫെ​സ്റ്റ് ജി​ല്ല​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ടൂ​റി​സം ഫെ​സ്റ്റ് ആ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ടൂ​റി​സം മാ​പ്പി​ല്‍ വ​രാ​ത്ത വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ടൂ​റി​സം വ​കു​പ്പ് ഒ​രു​ക്കു​ന്നു​ണ്ട്.