സി​ബി​എ​സ്ഇ കാ​യി​ക​മേ​ള: അ​പ്സ​ര സ്‌​കൂ​ളി​നു കി​രീ​ടം
Monday, December 5, 2022 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: സി​ബി​എ​സ്ഇ ജി​ല്ലാ കാ​യി​ക മേ​ള​യി​ല്‍ 265 പോ​യി​ന്‍റ് നേ​ടി കോ​ളി​യ​ടു​ക്കം അ​പ്സ​ര പ​ബ്ലി​ക് സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി.
193 പോ​യി​ന്‍റോടെ പെ​രി​യ​ടു​ക്ക എം​പി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും 104 പോ​യി​ന്‍റോടെ കു​നി​ല്‍ എ​ഡ്യു​ക്കേ​ഷ​ന​ല്‍ ട്ര​സ്റ്റ് ബ​ദി​യ​ടു​ക്ക മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ചാ​മ്പ്യ​ന്മാ​ര്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ മേ​ല്‍​പ​റ​മ്പ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​ഉ​ത്തം​ദാ​സ് വി​ത​ര​ണം ചെ​യ്തു.
വ്യ​ക്തി​ഗ​ത ച​മ്പ്യ​ന്മാ​ര്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ അ​ബ്ദു​ല്ല അ​ഹ​മ്മ​ദ് വി​ത​ര​ണം ചെ​യ്തു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല​ക്കു​ഞ്ഞി ന​ജാ​ത് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡന്‍റ് എം.​എ.​ഹാ​രി​സ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ഇ.​എം.​റ​ഫീ​ഖ് പ്രസംഗിച്ചു.
പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​ന്‍​വ​ര്‍ അ​ലി സ്വാ​ഗ​ത​വും സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ന​ഫീ​സ ഗ​ഫൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.