കാ​ണ​പ്പെ​ടു​ന്ന സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ ദൈ​വ​ത്തെ ക​ണ്ടു​മു​ട്ട​ണം: മാ​ര്‍ അ​ല​ക്‌​സ് താ​രാ​മം​ഗ​ലം
Monday, December 5, 2022 1:04 AM IST
ബ​ദി​യ​ഡു​ക്ക: കാ​ണ​പ്പെ​ടു​ന്ന സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ ദൈ​വ​ത്തെ ക​ണ്ടു​മു​ട്ട​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ അ​ല​ക്‌​സ് താ​രാ​മം​ഗ​ലം. ബ​ദി​യ​ഡു​ക്ക സെന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന കാ​സ​ര്‍​ഗോ​ഡ് സോ​ണ്‍ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പ​ന​ദി​വ​സം വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ന്ന ബൈ​ബി​ള്‍ പ​ങ്കു​ചേ​രാ​ന്‍ നൂ​റു​ക​ണ​ക്കി​ന് ആ​ള്‍​ക്കാ​രാ​ണ് ഇ​വി​ടെ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. അ​വ​സാ​ന​ദി​വ​സം വാ​ഹ​ന വെ​ഞ്ച​രി​പ്പ് ഉ​ണ്ടാ​യി​രു​ന്നു. എ​ഫ്‌​സി​സി, ഹോ​ളി ഫാ​മി​ലി, സി​എം​സി സി​സ്റ്റ​ര്‍​മാ​ര്‍ കൗ​ണ്‍​സി​ലിം​ഗി​ന് നേ​തൃ​ത്വം ന​ല്‍​കി. എ​ല്ലാ​ദി​വ​സ​വും ആ​ളു​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കി സം​ഘാ​ട​ന മി​ക​വു​കൊ​ണ്ട് ക​ണ്‍​വ​ന്‍​ഷ​ന്‍ പു​തി​യൊ​രു അ​നു​ഭ​വ​മാ​യി മാ​റി. തൃ​ശൂ​ര്‍ അ​തി​രൂ​പ​താം​ഗം ഫാ.​പോ​ള്‍ ക​ള്ളി​ക്കാ​ട​ന്‍ നേ​തൃ​ത്വം ന​ല്‍​കി.