അ​പ​ക​ട​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ റോ​ഡ് ന​വീ​ക​ര​ണം
Tuesday, December 6, 2022 1:02 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം-​ഇ​ട​ത്തോ​ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മൂ​ല​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്ന​തെ​ന്ന് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ടം ന​ട​ന്ന മ​ഞ്ഞ​ളം​കാ​ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ അ​പ​ക​ട വ​ള​വു​ക​ള്‍ നി​ക​ത്താ​തെ മെ​ക്കാ​ഡം ടാ​റിം​ഗ് മാ​ത്രം ന​ട​ത്തി​യ​താ​ണ് റോ​ഡി​നെ കു​രു​തി​ക്ക​ള​മാ​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

മ​ഞ്ഞ​ളം​കാ​ടി​ന് പു​റ​മേ കൊ​ല്ലം​പാ​റ, ക​രി​ന്ത​ളം, കാ​ലി​ച്ചാ​മ​രം, മു​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വ​ള​വു​ക​ളു​ണ്ട്. വ​ള​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നോ റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​നോ മ​റ്റു വേ​ഗ​നി​യ​ന്ത്ര​ണ മാ​ര്‍​ഗ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നോ ഒ​ന്നും ചെ​യ്യാ​തെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ റോ​ഡ് ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​നു​ബ​ന്ധ​റോ​ഡു​ക​ള്‍ വ​ന്നു​ചേ​രു​ന്ന ജം​ഗ്ഷ​നു​ക​ളി​ലും ഏ​റെ​ക്കു​റെ ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി.

പാ​ലാ​ത്ത​ടം സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​നു സ​മീ​പ​ത്തു​ള്‍​പ്പെ​ടെ ക​യ​റ്റം കു​റ​യ്ക്കു​ക പോ​ലും ചെ​യ്യാ​തെ​യാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന റോ​ഡ് ന​വീ​ക​ര​ണം എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ന്ന് തീ​ര്‍​ന്നു​കി​ട്ടി​യാ​ല്‍ മ​തി​യെ​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും മാ​ന​സി​കാ​വ​സ്ഥ മു​ത​ലെ​ടു​ത്താ​ണ് മ​റ്റു കാ​ര്യ​ങ്ങ​ളൊ​ന്നും ചെ​യ്യാ​തെ ടാ​റിം​ഗ് മാ​ത്രം ന​ട​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മെ​ക്കാ​ഡം ടാ​റിം​ഗ് വ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് വേ​ഗം കൂ​ടി അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​തും പ​തി​വാ​യി.

മ​ഞ്ഞ​ളം​കാ​ട് വ​ള​വി​ല്‍ ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ഒ​രു ബൈ​ക്ക് യാ​ത്രി​ക​നും അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​രു​ന്നു. പാ​ലാ​ത്ത​ടം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ താ​ര​ത​മ്യേ​ന ചെ​റി​യ അ​പ​ക​ട​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പ​തി​വു കാ​ഴ്ച​യാ​യി മാ​റി. ഇ​നി മ​റ്റൊ​ന്നും ചെ​യ്തി​ല്ലെ​ങ്കി​ലും അ​പ​ക​ട​സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളു​മെ​ങ്കി​ലും സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.