മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് വി​വ​ര​ങ്ങ​ള്‍ എ​ക്സൈ​സ് വ​കു​പ്പി​നെ അ​റി​യി​ക്കാം
Tuesday, December 6, 2022 1:02 AM IST
കാ​സ​ർ​ഗോ​ഡ്: ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വു​മാ​യി എ​ക്‌​സൈ​സ് വ​കു​പ്പ്.
വ്യാ​ജ​വാ​റ്റ് ഉ​ള്‍​പ്പെ​ടെ വ്യാ​ജ മ​ദ്യ​നി​ര്‍​മാ​ണം, ക​ട​ത്ത്, സൂ​ക്ഷി​പ്പ്, വി​ല്‍​പ​ന, മ​യ​ക്കു മ​രു​ന്നു​ക​ളു​ടെ​യും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും ക​ട​ത്ത്, സൂ​ക്ഷി​പ്പ്, വി​ല്‍​പ​ന എ​ന്നി​വ വ്യാ​പ​ക​മാ​കു​ന്ന​തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജ​നു​വ​രി മൂ​ന്നു വ​രെ​യാ​ണ് സ്പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ല്‍ കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്ദു​ര്‍​ഗ് എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളി​ല്‍ സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളും അ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ല്‍ ബോ​ര്‍​ഡ​ര്‍ പ​ട്രോ​ള്‍ യൂ​ണി​റ്റും, കാ​സ​ര്‍​ഗോ​ഡ് എ​ക്സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂ​മും പ്ര​വ​ര്‍​ത്തി​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ എ​ക്സൈ​സ് വ​കു​പ്പി​നെ അ​റി​യി​ക്കാം. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കാ​സ​ര്‍​ഗോ​ഡ് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂം ​ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ - 155358, 04994 256728, സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് കാ​സ​ര്‍​ഗോ​ഡ് - 04994 255332, സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് ഹൊ​സ്ദു​ര്‍​ഗ് - 04672 204125, എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ് - 04994 257060, എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് കാ​സ​ര്‍​ഗോ​ഡ് - 04994 255332, ഹൊ​സ്ദു​ര്‍​ഗ് - 04672 204125, വെ​ള്ള​രി​ക്കു​ണ്ട് - 04672 245100, റേ​ഞ്ച് ഓ​ഫീ​സ് നീ​ലേ​ശ്വ​രം - 04672 283174, റേ​ഞ്ച് ഓ​ഫീ​സ് ഹൊ​സ്ദു​ര്‍​ഗ് - 04672 204533, കാ​സ​ര്‍​ഗോ​ഡ് - 04994 257541, കു​മ്പ​ള- 04998 213837, ബ​ന്ത​ടു​ക്ക- 04994 205364, ബ​ദി​യ​ടു​ക്ക- 04998 293500.