ലോക മണ്ണു ദിനാഘോഷം
1246262
Tuesday, December 6, 2022 1:03 AM IST
കാസർഗോഡ്: മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോക മണ്ണുദിനാഘോഷം ചെമ്മനാട് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബി.എസ്.അനുരാധ മണ്ണ് ദിന സന്ദേശം നടത്തി.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷംസുദ്ദീൻ തെക്കിൽ, രമ ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ ഇ.മനോജ്കുമാർ, കെ.കൃഷ്ണൻ, സുജാത രാമകൃഷ്ണൻ, മൈമുന, രാജൻ കെ.പൊയിനാച്ചി എന്നിവർ പ്രസംഗിച്ചു. സിപിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് പി.സുബ്രമണ്യൻ, കാസർഗോഡ് സോയിൽ കൺസേർവഷൻ ഓഫീസർ എം.നാരായണൻ, പി.ഷിജിത്ത് എന്നിവർ ക്ലാസെടുത്തു. കാസർഗോഡ് മണ്ണ് പര്യവേക്ഷണം അസി. ഡയറക്ടർ വൈനി രാജൻ സ്വാഗതവും ചെമ്മനാട് പഞ്ചായത്ത് കൃഷി ഓഫീസർ കെ.വേണുഗോപാൽ നന്ദി പറഞ്ഞു.