കേ​ര​ളോ​ത്സ​വം: സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് തു​റ​ന്നു
Wednesday, December 7, 2022 1:07 AM IST
പെ​രി​യ: ഈ ​മാ​സം ഒ​മ്പ​ത് മു​ത​ല്‍ 15 വ​രെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് പെ​രി​യ എ​സ്എ​ന്‍ കോ​ള​ജി​ല്‍ ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി സി.​കെ.​സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ന്‍.​സ​രി​ത, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍, യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​വി.​ശി​വ​പ്ര​സാ​ദ്, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എം.​ഷി​ലാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പ്ര​ദീ​പ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ഈ ​മാ​സം ഒ​മ്പ​തി​ന് നീ​ലേ​ശ്വ​രം ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ങ്ങും. ക്രി​ക്ക​റ്റ്, ഫു​ട്‌​ബോ​ള്‍, നീ​ന്ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. ക​ലാ മ​ത്സ​ര​ങ്ങ​ള്‍ 14,15 തീ​യ​തി​ക​ളി​ല്‍ പെ​രി​യ എ​സ്എ​ന്‍ കോ​ള​ജി​ല്‍ ന​ട​ക്കും.