നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നിൽ സ്കൂ​ട്ട​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, December 9, 2022 11:42 PM IST
പെ​രി​യ: റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​റ​കി​ൽ സ്കൂ​ട്ട​റി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പെ​രി​യ ആ​യ​ന്പാ​റ ഗ​വ.​യു​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ പ​രേ​ത​രാ​യ ഗം​ഗാ​ധ​ര​ൻ ആ​ചാ​രി-​ത​ങ്ക​മ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​നൂ​പ് (32)ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ പെ​രി​യ ബ​സാ​ർ-​ആ​യ​ന്പാ​റ റോ​ഡി​ലാ​ണ് അ​പ​ക​ടം.

കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക്കു​ള്ള വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്ക​റാ​ണ് ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ സ​മീ​പ​ത്ത് അ​പ​ക​ട മു​ന്ന​റി​യി​പ്പ് സൂ​ച​ന​ക​ൾ ഇ​ല്ലാ​തി​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​നൂ​പി​നെ ഉ​ട​ൻ മാ​വു​ങ്കാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചു​വ​രെ​ഴു​ത്ത് പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ഴാ​യാ​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: വീ​ണ. മ​ക്ക​ൾ: അ​ൻ​വി​ൻ, നാ​ലു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഭി​ലാ​ഷ് (പ​ര​വ​ന​ടു​ക്കം), അ​ശ്വി​നി (കു​ണ്ടം​കു​ഴി).