സ്‌​ക​ഫോ​ള്‍​ഡ് പ​ദ്ധ​തി​യു​മാ​യി കൈ​കോ​ര്‍​ത്ത് കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല
Sunday, January 22, 2023 1:06 AM IST
പെ​രി​യ: സാ​മൂ​ഹ്യ​മാ​യും സാ​മ്പ​ത്തി​ക​മാ​യും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​തും പ​ഠ​ന​രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള​തു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠി​ച്ചു​യ​രാ​നു​ള്ള കൈ​ത്താ​ങ്ങ് ന​ല്‍​കു​ന്ന​തി​നാ​യി സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന സ്‌​ക​ഫോ​ള്‍​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ശി​ല്പ​ശാ​ല ന​ട​ത്തി. പ​ദ്ധ​തി​യി​ലേ​ക്ക് ജി​ല്ല​യി​ല്‍​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25 പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​എ​ച്ച്.​വെ​ങ്ക​ടേ​ശ്വ​ര്‍​ലു​വും വി​വി​ധ വ​കു​പ്പു​ക​ളി​ലെ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ​ദ്ധ​തി​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശാ​ല ഉ​റ​പ്പു​ന​ല്‍​കി.
സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് പ​റ​ന്നു​യ​രാ​നു​ള്ള വ്യ​ത്യ​സ്ത സാ​ധ്യ​ത​ക​ള്‍ വി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​റ​ഞ്ഞു​കൊ​ടു​ത്തു. കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ.​എം മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡി.​നാ​രാ​യ​ണ അ​ധ്യ​ക്ഷ​ത വഹിച്ചു.
കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വൈ​റോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​റും സ്‌​ക​ഫോ​ള്‍​ഡ് പ​ദ്ധ​തി​യു​ടെ സ​ര്‍​വ​ക​ലാ​ശാ​ല കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ഡോ.​രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട, സ്‌​കൂ​ള്‍ ഓ​ഫ് എ​ജ്യു​ക്കേ​ഷ​ന്‍ മേ​ധാ​വി ഡോ.​മു​സ്ത​ഫ, ഫി​സി​ക്‌​സ് വി​ഭാ​ഗ​ത്തി​ലെ ഡോ.​സ്വ​പ്ന, മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ.​എം.​അ​ശോ​ക് കു​മാ​ര്‍, ഡോ.​ഗ്രേ​സ് രാ​ജി, ഡോ.​എം.​മു​കേ​ഷ്, ജെ​സി​ഐ ട്രെ​യി​ന​ര്‍ വേ​ണു​ഗോ​പാ​ല​ന്‍, ക​രി​യ​ര്‍ ഗൈ​ഡും ജി​ല്ലാ പ്ലാ​നിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് നി​സാ​ര്‍ പെ​ര്‍​വാ​ഡ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.
എ​സ്എ​സ്‌​കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​എം.​മ​ധു​സൂ​ദ​ന​ന്‍, കെ.​പി.​ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.