വാര്‍ഷിക യോഗം
1261342
Monday, January 23, 2023 1:02 AM IST
പുങ്ങംചാല്‍: എംഡിഎംഎ പോലുള്ള മയക്കു മരുന്ന് ഉള്‍പ്പെടെ ഉള്ള ലഹരി വസ്തുക്കള്‍ നാട്ടില്‍ സുലഭമാകുമ്പോഴും അധികൃതര്‍ കാണിക്കുന്ന നിസംഗത അവസാനിപ്പിക്കണമെന്ന് സംഘമിത്ര പുരുഷസ്വയം സഹായസംഘം വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. കൊന്നക്കാട് പൈതൃകം ഓഡിറ്റോറിയത്തില്‍ നടന്ന പൊതു യോഗവും കുടുംബ സംഘമവും പ്രസിഡന്റ് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. കെ.മധു, ഷിബു, അഖില്‍, പി. കെ.മധു എന്നിവര്‍ പ്രസംഗിച്ചു.
ലഹരി വിരുദ്ധ
ബോധവത്കരണം
കാസര്‍ഗോഡ്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍ഗോഡ് ഗവ.കോളജ് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ച് വിദ്യാനഗര്‍ നെലക്കള കോളനിയില്‍ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ കെ.സവിത ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ ഡി.ബാലചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടോണി ഐസക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവില്‍ എക്സൈസ് ഓഫിസര്‍ പി.പ്രജിത് ക്ലാസ് നയിച്ചു. നെലക്കള കോളനി നിവാസികളായ ശ്രീധരന്, സുനില്‍കുമാര്‍, എന്‍എസ്എസ് വോളന്റിയര്‍ സെക്രട്ടറി വി.വൈഷ്ണവി, വോളണ്ടിയര്‍ സ്മിത,ആസിഫ് ഇഖ്ബാല്‍ കാക്കശേരി, അരുണ്‍ സെബാസ്റ്റ്യൻ എന്നിവര്‍ പ്രസംഗിച്ചു.