ശില്പശാല നടത്തി
1261343
Monday, January 23, 2023 1:02 AM IST
കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാര്‍ സഹായത്തോടുകൂടി സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പിലാക്കുന്ന റിവാംപ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീം സംബന്ധിച്ച് വിശദീകരിക്കുന്നതിന് ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. വ്യാപാരഭവന് ഹാളില്‍ നടത്തിയ ശില്പശാല രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു.
ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷതവഹിച്ചു. എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, എം.രാജഗോപാലന്‍, സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ്, ഉത്തരമേഖല വിതരണ വിഭാഗം ചീഫ് എന്‍ജിനിയര്‍ ഹരീശന്‍ മൊട്ടമ്മല്‍ എന്നിവര്‍ സംസാരിച്ചു. വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ എസ്.ആര്.ആനന്ദ് സ്വാഗതവും എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ.നാഗരാജഭട്ട് നന്ദിയും പറഞ്ഞു.