ലോ​റി​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​രി​ക്ക്
Wednesday, January 25, 2023 1:02 AM IST
കു​മ്പ​ള: ദേ​ശീ​യ​പാ​ത​യി​ല്‍ ആ​രി​ക്കാ​ടി ര​ണ്ടാം ഗേ​റ്റി​ന് സ​മീ​പം ടോ​റ​സ് ലോ​റി​യും സി​ലി​ണ്ട​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലെ​യും ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

പ​രി​ക്കേ​റ്റ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ലോ​റി ഡ്രൈ​വ​ര്‍ ക​ണ്ണൂ​ര്‍ കേ​ള​കം സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ര്‍ (54), ടോ​റ​സ് ഡ്രൈ​വ​ര്‍ ക​ര്‍​ണാ​ട​ക ബാ​ഗ​ല്‍​കോ​ട്ടി​ലെ ശി​വ​രാ​ജ് (39) എ​ന്നി​വ​രെ ദേ​ര്‍​ള​ക്ക​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ലി​യു​മാ​യി ബ​ദി​യ​ഡു​ക്ക ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യും ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി മം​ഗ​ളു​രു ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​ണ് നേ​ര്‍​ക്കു​നേ​ര്‍ ഇ​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു ലോ​റി​ക​ളു​ടെ​യും മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​ക​ത്തു കു​ടു​ങ്ങി​യ ഡ്രൈ​വ​ര്‍​മാ​രെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.