ലോഗോ പ്രകാശനം ചെയ്തു
1262972
Sunday, January 29, 2023 12:28 AM IST
കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ലോഗോയും ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനവും മുന്‍മന്ത്രി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് വെബ്പോര്‍ട്ടല്‍ പ്രകാശനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള, ആസൂത്രണ സമിതി വൈസ് ചെയര്മാന് കെ.ബാലകൃഷ്ണന്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജി.ബി.വത്സന്, പ്രോഗ്രാം ഡയറക്ടര്‍ ജയന് മാങ്ങാട് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്തംഗം ഫാത്തിമ ഷംന സ്വാഗതവും സെക്രട്ടറി കെ.പ്രദീപന് നന്ദിയും പറഞ്ഞു.