തീരദേശ പോലീസില്‍ ബോട്ട് ജീവനക്കാരുടെ ഒഴിവ്
1263258
Monday, January 30, 2023 12:42 AM IST
കാസര്‍ഗോഡ്: തളങ്കര തീരദേശ പോലീസ് സ്റ്റേഷനില്‍ ബോട്ട് ഡ്രൈവര്‍, സ്രാങ്ക്, ലാസ്കര്‍, സ്പെഷ്യല്‍ മറൈന്‍ ഹോം ഗാര്‍ഡ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഏഴിന് രാവിലെ ഏഴുമുതല്‍ നടക്കും.
ഡ്രൈവര്‍ക്ക് അഞ്ചും സ്രാങ്കിനും ലാസ്കറിനും മൂന്നും വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. സ്പെഷ്യല്‍ മറൈന്‍ ഹോം ഗാര്‍ഡിന് പുറംകടലില്‍ അഞ്ച് വര്‍ഷത്തെ പരിചയവും രക്ഷാപ്രവര്‍ത്തനം നടത്താനുള്ള കഴിവും ഉണ്ടായിരിക്കണം.
ഡ്രൈവര്‍ തസ്തികയിലേക്ക് തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് ജനറല്‍ റൂള്‍സ് അംഗീകരിച്ച ബോട്ട് ഡ്രൈവേര്‍സ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റോ നേടിയിരിക്കണം.
വിവിധ സേനാ വിഭാഗങ്ങളില്‍ നിന്ന് വിരമിച്ച നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04994 255461.