കെഎസ്എസ്പിഎ സത്യഗ്രഹം രണ്ടാം ദിനം പിന്നിട്ടു
1264489
Friday, February 3, 2023 12:38 AM IST
വെള്ളരിക്കുണ്ട്: പെന്‍ഷന്‍കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര അവകാശ നിഷേധത്തിനെതിരെ കെഎസ്എസ്പിഎ പരപ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളരിക്കുണ്ട് സബ് ട്രഷറിയ്ക്കു മുന്നില്‍ നടത്തുന്ന പഞ്ചദിന അവകാശസംരക്ഷണസത്യഗ്രഹം രണ്ടുദിവസം പൂര്‍ത്തിയാക്കി. വയനാട് ജില്ലാ സെക്രട്ടറി ഇ.ടി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഡി.ദേവസ്യ അധ്യക്ഷത വഹിച്ചു. ടി.കെ.എവുജിന്‍ മുഖ്യപ്രഭാഷണം നടത്തി. ജി.മുരളീധരന്, ഷാഹുല്‍ ഹമീദ്, മാത്യു തോമസ്, ജോസുകുട്ടി അറയ്ക്കല്‍, എം.പി.ഇന്ദിരാമ്മ, സി.ജെ. ജയിംസ്, കെ.മാധവന് നായര്‍, പി.വേണുഗോപാല്‍, വി.ജെ.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.