യു​ഡി​എ​ഫ് പ്ര​ക്ഷോ​ഭ​ം നടത്തും
Saturday, February 4, 2023 12:41 AM IST
കു​ന്നും​കൈ: ന​വീ​ക​ര​ണം നി​ല​ച്ച വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട ചീ​മേ​നി-​മൗ​ക്കോ​ട്-​ഓ​ട​ക്കൊ​ല്ലി-​ചി​റ്റാ​രി​ക്കാ​ല്‍-​ഭീ​മ​ന​ടി റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ഷ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് യ​ഡി​എ​ഫ് ക​മ്മി​റ്റി അറിയിച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മൗ​ക്കോ​ട്, ന​ര്‍​ക്കി​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കും. നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ തു​ട​ര്‍​പ്ര​ക്ഷോ​ഭ​മാ​യി റോ​ഡ് ഉ​പ​രോ​ധം ഉ​ള്‍​പ്പെ​ടെ സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. നാ​ളെ മൗ​ക്കോ​ട് ടൗ​ണി​ല്‍ ന​ട​ക്കു​ന്ന സാ​യാ​ഹ്ന ധ​ര്‍​ണ​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​പി.​സ​രി​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
യോ​ഗ​ത്തി​ല്‍ എം.​അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​കെ.​രാ​ജ​ന്‍ നാ​യ​ര്‍, എ.​വി.​അ​ബ്ദു​ല്‍ ഖാ​ദ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മാ​യി​ല്‍, വാ​ര്‍​ഡ് മെ​ംബര്‍​മാ​രാ​യ മോ​ളി​ക്കു​ട്ടി പോ​ള്‍, കെ.​കെ.​ത​ങ്ക​ച്ച​ന്‍, എ​ന്‍.​ഷെ​രീ​ഫ്, എം.​വി.​ലി​ജി​ന, റൈ​ഹാ​ന​ത്ത്, ജാ​തി​യി​ല്‍ ഹ​സൈ​നാ​ര്‍, എ.​ദു​ല്‍​കി​ഫി​ലി, പി.​കെ.​അ​ബൂ​ബ​ക്ക​ര്‍, എ​ന്‍.​പി.​അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, ടി.​എ​ച്ച്.​ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.