ഹെ​ല്‍​ത്ത് കാ​ര്‍​ഡ്: അ​വ്യ​ക്ത​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി
Wednesday, February 8, 2023 1:16 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഹെ​ല്‍​ത്ത് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലെ അ​വ്യ​ക്ത​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ്. കേ​ര​ള​ത്തി​ലെ ബേ​ക്ക​റി ഹോ​ട്ട​ല്‍ തു​ട​ങ്ങി​യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍​ക്ക് 15 മു​ത​ല്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ഹെ​ല്‍​ത്ത് ഓ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ളോ ആ​ലോ​ച​ന​ക​ളോ ഇ​ല്ലാ​തെ​യാ​ണ് ഈ ​പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ വ്യാ​പാ​രി​ക​ളു​ടെ മേ​ല്‍ അ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഗ​വ. ആ​ശു​പ​ത്രി​ക​ളി​ല്‍ ഈ ​മാ​സം തു​ട​ക്കം മു​ത​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡി​നാ​വ​ശ്യ​മാ​യ ടെ​സ്റ്റു​ക​ള്‍ വ്യാ​പാ​രി​ക​ള്‍​ത​ന്നെ പ​ണ​മ​ട​ച്ച് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും അ​ന്ന് ടെ​സ്റ്റി​ന് വി​ധേ​യ​മാ​യി​രു​ന്നു. പി​റ്റേ​ദി​വ​സം കാ​ര്‍​ഡ് ചെ​യ്യും എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ടൈ​ഫോ​യ്ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് മാ​ത്ര​മെ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ന​ല്‍​കു​ക​യു​ള്ളു എ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ടൈ​ഫോ​യ്ഡ് വാ​ക്‌​സി​ന്‍ ഇ​പ്പോ​ള്‍ ല​ഭ്യ​മ​ല്ല താ​നും. ടെ​സ്റ്റു​ക​ള്‍​ക്ക് ഇ​പ്പോ​ള്‍​ത്ത​ന്നെ ആ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വാ​കു​ന്നു​ണ്ട്. ഇ​ത് തൊ​ഴി​ലു​ട​മ​ന്നെ​യാ​ണ് വ​ഹി​ക്കു​ന്ന​ത്. കൂ​ടാ​തെ ഈ ​തൊ​ഴി​ലാ​ളി ഒ​ണ്ടോ മൂ​ന്നോ മാ​സം ക​ഴി​ഞ്ഞ് പോ​കു​ക​യാ​ണെ​ങ്കി​ല്‍ പു​തി​യ ആ​ള്‍​ക്ക് വീ​ണ്ടു കാ​ര്‍​ഡ് എ​ടു​ക്കേ​ണ്ടി​വ​രും.
ആ​യ​തി​നാ​ല്‍ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് എ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക. 15 മു​ത​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കു​ക​യോ ഇ​തി​നു​വേ​ണ്ടി ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യോ ചെ​യ്താ​ല്‍ ശ​ക്തി​യാ​യി എ​തി​ര്‍​ക്കു​മെ​ന്ന് വ്യാ​പാ​രി നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റി​യാ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു ക​ല്ല​റ​യ്ക്ക​ല്‍, ട്ര​ഷ​റ​ര്‍ കെ.​എം.​കേ​ശ​വ​ന്‍ ന​മ്പീ​ശ​ന്‍, റി​ങ്കു മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, വാ​ര്‍​ഡം​ഗം കെ.​ആ​ര്‍.​ബി​നു പ​ങ്കെ​ടു​ത്തു.