ബിജു കാഞ്ഞങ്ങാടിന് ആദരമര്‍പ്പിച്ച് ദേശീയ സെമിനാര്‍
1277687
Wednesday, March 15, 2023 12:57 AM IST
പെരിയ: ബിജു കാഞ്ഞങ്ങാടിന് ആദരമര്‍പ്പിച്ച് കേരള കേന്ദ്ര സര്‍വകലാശാലയില്‍ മലയാള വിഭാഗം സംഘടിപ്പിച്ച ദേശീയ സെമിനാര്‍. "കുമാരനാശാന്: കവിയും സാമൂഹിക പരിഷ്കര്‍ത്താവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ രണ്ടാം ദിവസമാണ് ബിജു കാഞ്ഞങ്ങാടിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അനുശോചനമര്‍പ്പിച്ചത്.
സമാപന ദിവസമായ ഇന്നലെ പ്രബുദ്ധതയുടെ ശില്പ്പങ്ങള് എന്ന പേരില്‍ കല്‍പ്പറ്റ നാരായണന് ആശാന് കവിതയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ചണ്ഡാലഭിക്ഷുകിയിലെ സ്ഥലവും ജലവും എന്ന വിഷയത്തില്‍ സജയ് കെ.വി. പ്രബന്ധാവതരണം നടത്തി. ഡോ. പി.ടി. അനു, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്, ഡോ. പി. ശിവപ്രസാദ് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
സമാപന സമ്മേളനം പ്രഫ. എ.എം. ശ്രീധരന് ഉദ്ഘാടനം ചെയ്തു. ഭാഷാതാരതമ്യ പഠന വിഭാഗം ഡീന്‍ പ്രഫ. വി. രാജീവ്, ഹിന്ദി വിഭാഗം അധ്യക്ഷന്‍ പ്രഫ. മനു, ഡോ. കെ. ദേവി എന്നിവര്‍ പ്രസംഗിച്ചു.