ചെറുവത്തൂര്‍: സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കബഡി ഫെസ്റ്റ് കാവുഞ്ചിറയില്‍ ഇന്നുമുതല്‍ 19 വരെ നടക്കും. ഇന്നു വൈകുന്നേരം നാലിന് വിളംബര ഘോഷയാത്ര നടക്കും. തുടര്‍ന്ന് പരിപാടിയുടെ ഉദ്ഘാടനം മുന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് എം.വി. ബാലകൃഷ്ണന് നിര്‍വഹിക്കും. നാളെ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന നിര്‍വഹിക്കും. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് മുഖ്യാതിഥിയാകും. തുടര്‍ന്ന് പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിലുള്ള നാടന്‍പാട്ട് അരങ്ങേറും. 19നു സമാപന സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.