കു​ഴ​ല്‍​ കി​ണ​റു​ക​ളി​ലെ ജ​ല​വി​താ​നം താ​ഴു​ന്ന​താ​യി പ​ഠ​നം
Monday, March 20, 2023 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​മി​ത ജ​ല​ചൂ​ഷ​ണം മൂ​ലം ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ഴ​ല്‍​കി​ണ​റു​ക​ളി​ലെ ജ​ല​വി​താ​നം അ​പ​ക​ട​ക​ര​മാം​വി​ധം താ​ഴു​ന്ന​താ​യി പ​ഠ​നം. കു​റ്റി​ക്കോ​ല്‍, ക​യ്യൂ​ര്‍-​ചീ​മേ​നി, വോ​ര്‍​ക്കാ​ടി, എ​ന്‍​മ​ക​ജെ, പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ആ​ശ​ങ്കാ​ജ​ന​ക​മാ​യ വി​ധ​ത്തി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പി​ലെ വ്യ​തി​യാ​ന​ങ്ങ​ള്‍ മ​ന​സിലാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 46 തു​റ​ന്ന കി​ണ​റു​ക​ളും 20 കു​ഴ​ല്‍ ​കി​ണ​റു​ക​ളു​മാ​ണ് ഭൂ​ജ​ല വ​കു​പ്പ് പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്. ഭൂ​ഗ​ര്‍​ഭ ജ​ല​വി​താ​നം അ​പ​ക​ട​ക​ര​മാ​യി താ​ഴ്ന്ന​തി​നാ​ല്‍ നേ​ര​ത്തേ കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​നെ ക്രി​ട്ടിക്ക​ല്‍ മേ​ഖ​ല​യാ​യും കാ​റ​ഡു​ക്ക, കാ​ഞ്ഞ​ങ്ങാ​ട്, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കു​ക​ള്‍ സെ​മി ക്രിട്ടിക്ക​ലാ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ല്‍ കാ​റ​ഡു​ക്ക, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കു​ക​ളി​ല്‍ പൊ​തു​വേ​യു​ള്ള ജ​ല​വി​താ​നം കു​റ​ച്ചെ​ങ്കി​ലും ഉ​യ​ര്‍​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഈ ​വ​ര്‍​ഷ​ത്തെ പ​ഠ​ന റി​പ്പോ​ര്‍​ട്ട്. അ​തേ​സ​മ​യം കാ​സ​ര്‍​ഗോ​ഡും മ​ഞ്ചേ​ശ്വ​ര​ത്തും സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​യി തു​ട​രു​ക​യാ​ണ്.
പ​ര​പ്പ, നീ​ലേ​ശ്വ​രം ബ്ലോ​ക്കു​ക​ളി​ല്‍ നി​ല​വി​ലു​ള്ള സ്ഥി​തി നി​യ​ന്ത്ര​ണ​പ​രി​ധി​ക്കു​ള്ളി​ലാ​ണെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ലും അ​മി​ത​മാ​യ കു​ഴ​ല്‍​കി​ണ​ര്‍ നി​ര്‍​മാ​ണ​വും ജ​ല​ചൂ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ത​ന്നെ ഈ ​ബ്ലോ​ക്കു​ക​ളി​ലും ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് കു​റ​യാ​ന്‍ കാ​ര​ണ​മാ​യേ​ക്കാം. അ​തേ​സ​മ​യം കാ​ര്‍​ഷി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​റ്റും കു​ഴ​ല്‍​കി​ണ​റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത് അ​നി​വാ​ര്യ​വു​മാ​ണ്.
മ​ഴ​ക്കാ​ല​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി വെ​ള്ളം ഭൂ​മി​യി​ലേ​ക്ക് താ​ഴു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട്, കാ​റ​ഡു​ക്ക ബ്ലോ​ക്കു​ക​ളി​ല്‍ ഭൂ​ഗ​ര്‍​ഭ​ജ​ല​ത്തി​ന്‍റെ അ​ള​വ് കൂ​ടി​യ​ത്.
വ​രു​ന്ന മ​ഴ​ക്കാ​ല​ങ്ങ​ളി​ലും ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യാ​ല്‍ എ​ല്ലാ​യി​ട​ങ്ങ​ളി​ലും വേ​ന​ല്‍​ക്കാ​ല​ത്ത് ഭൂ​ഗ​ര്‍​ഭ​ജ​ല​വി​താ​നം ഉ​യ​ര്‍​ത്താ​നാ​കു​മെ​ന്നാ​ണ് നി​രീ​ക്ഷ​ണം. അ​ങ്ങ​നെ​യാ​യാ​ല്‍ കാ​ര്‍​ഷി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ കു​ഴ​ല്‍​ കി​ണ​റു​ക​ള്‍ നി​ര്‍​മി​ക്കാ​നും ക​ഴി​യും.