കാ​യ​ക​ല്‍​പ് പു​ര​സ്‌​കാ​രം: കാ​സ​ര്‍​ഗോ​ഡി​ന് നേ​ട്ടം
Monday, March 20, 2023 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന കാ​യ​ക​ല്‍​പ്പ് പു​ര​സ്‌​കാ​ര​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡി​ന് നേ​ട്ടം. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്ര വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് പു​ലി​ക്കു​ന്ന് ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്രം 71.83 സ്‌​കോ​ര്‍ നേ​ടി ക​മ​ന്‍റേ​ഷ​ന്‍ അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി. ജി​ല്ലാ​ത​ല​ത്തി​ല്‍ വ​ലി​യ​പ​റ​മ്പ, ബെ​ള്ളൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ (96.5) ഒ​ന്നാം സ്ഥാ​നം നേ​ടി.
പ​ട​ന്ന കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം 96 മാ​ര്‍​ക്ക് നേ​ടി ര​ണ്ടാം സ്ഥാ​ന​വും 95.4 മാ​ര്‍​ക്ക് നേ​ടി കു​മ്പ​ഡാ​ജെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സം​സ്ഥാ​ന ത​ല​ത്തി​ല്‍ ക​മ​ന്‍റേ​ഷ​ന്‍ അ​വാ​ര്‍​ഡ് നേ​ടി​യ പു​ലി​ക്കു​ന്ന് ന​ഗ​രാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് 50000 രൂ​പ​യും, ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഒ​രു ല​ക്ഷം, ര​ണ്ടും മൂ​ന്നും സ്ഥാ​പ​ങ്ങ​ള്‍​ക്ക് 50,000 രൂ​പ​യും ല​ഭി​ക്കും.