തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച കുളങ്ങളുടെ ഉദ്ഘാടനം ഇന്ന്
1279911
Wednesday, March 22, 2023 1:18 AM IST
പനത്തടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍മിച്ച കുളങ്ങളുടെ ഉദ്ഘാടനം ലോക ജലദിനത്തിന്റെ ഭാഗമായി ഇന്നു നടക്കും.
ഓരോ കുളത്തിനും 200 തൊഴില്‍ദിനങ്ങള്‍ ഉള്‍പ്പെടുത്തി ഒന്നരലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനൊപ്പം കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനും ഇവ പ്രയോജനപ്പെടുത്താം.
സംസ്ഥാനത്ത് ഇത്തരത്തില്‍ ആയിരം കുളങ്ങളുടെ ഉദ്ഘാടനമാണ് ഇന്നു നടക്കുക. പനത്തടി പഞ്ചായത്തിലെ ചെറുപനത്തടിയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച രണ്ടു കുളങ്ങളുടെ ഉദ്ഘാടനം ഇന്നു രാവിലെ 10നു പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിക്കും.