മടക്കരയില് ചെമ്മീന് ചാകര
1280176
Thursday, March 23, 2023 12:53 AM IST
ചെറുവത്തൂര്: പൂവാലന് ചെമ്മീന് കൊണ്ട് വള്ളം നിറഞ്ഞപ്പോള് മല്സ്യതൊഴിലാളികളുടെ മനം നിറഞ്ഞു. മടക്കര തുറമുഖത്തു നിന്നു കടലില് ഇറങ്ങിയ വള്ളങ്ങള്ക്ക് വല നിറയെ ചെമ്മീന് ചാകരയാണ് ഇന്നലെ ലഭിച്ചത്. 1,000മുതല് 2,000 കിലോവരെ പൂവാലന് ചെമ്മീനാണ് ഓരോ വള്ളത്തിലും കിട്ടിയത്.
കിലോയ്ക്ക് 175രൂപ വച്ചാണ് വ്യാപാരികള് വള്ളക്കാരില് നിന്ന് ചെമ്മീന് വാങ്ങിയത്. ഒരു മാസം മുന്പ് വരെ വള്ളങ്ങള്ക്ക് അയലയും മത്തിയും ധാരാളമായി കിട്ടിയിരുന്നു.
എന്നാല് ആഴ്ചകളായി അയലയുടെയും മത്തിയുടെയും ലഭ്യത കുറഞ്ഞിരുന്നു. മറ്റു മീനുകളും ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതോടെ മത്സ്യത്തൊഴിലാളികള് ചെലവിനു പോലും വിഷമിക്കുന്ന വേളയിലാണ് കടലില് ചെമ്മീന് ചാകര എത്തിയത്. എന്നാല് മത്സ്യബന്ധന ബോട്ടുകള്ക്ക് കാര്യമായ മീന് ലഭിച്ചതുമില്ല.