തീ​ര​ശോ​ഷ​ണം ത​ട​യാ​ന്‍ 50,000 കാ​റ്റാ​ടി തൈ​ക​ള്‍ ഒ​രു​ങ്ങു​ന്നു
Thursday, March 23, 2023 12:53 AM IST
വ​ലി​യ​പ​റ​മ്പ്: ക​ട​ല്‍​തീ​ര​ത്തി​ന് ഹ​രി​ത ക​വ​ച​മൊ​രു​ക്കി തീ​ര​ശോ​ഷ​ണം ത​ട​യാ​ന്‍ 50,000 കാ​റ്റാ​ടി തൈ​ക​ള്‍ ഒ​രു​ക്കു​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ​തൊ​ഴി​ലു​റ​പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​ട​യി​ലെ​ക്കാ​ട്ടി​ല്‍ കാ​റ്റാ​ടി തൈ​ക​ള്‍ ഒ​രു​ക്കാ​ന്‍ ന​ഴ്‌​സ​റി ആ​രം​ഭി​ച്ച​ത്.
കാ​ര്‍​ബ​ണ്‍ നെ​റ്റ് സീ​റോ​യി​ന്‍റെ ഭാ​ഗ​മാ​യും ജൈ​വ വൈ​വി​ധ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​മാ​ണ് തൈ​ക​ള്‍ ഒ​രു​ക്കു​ന്ന​ത്. 25,000 കാ​റ്റാ​ടി തൈ​ക​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട്ടു​പി​ടി​പ്പി​ച്ച് സം​സ്ഥാ​ന​ത്ത് ത​ന്നെ മാ​തൃ​ക​യാ​യി​രു​ന്നു വ​ലി​യ​പ​റ​മ്പ്. 50,000 കാ​റ്റാ​ടി തൈ ​ന​ഴ്‌​സ​റി നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം ഇ​ട​യി​ലെ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി.​ സ​ജീ​വ​ന്‍ നി​ര്‍​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​ മ​നോ​ഹ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നീ​ലേ​ശ്വ​രം ജോ​യി​ന്‍റ് ബി​ഡി​ഒ കെ.​ സ​ന്തോ​ഷ് കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ വി​നോ​ദ് കു​മാ​ര്‍, വി.​കെ.​ ക​രു​ണാ​ക​ര​ന്‍, എ.​ഇ.​ ഹി​സാ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.