ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു
1280467
Friday, March 24, 2023 12:55 AM IST
ഭീമനടി: ഓടിക്കൊണ്ടിരുന്ന ഗുഡ്സ് വാഹനത്തിന് മുകളില്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പ്ലാച്ചിക്കര വനത്തിനു ശേഷമുള്ള പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് നിന്ന പ്ലാവിന്റെ ശിഖരമാണ് വാഹനത്തിന് മുകളിലേയ്ക്ക് പതിച്ചത്.
ചിറ്റാരിക്കാല്‍ റിയോടെക് ഉടമ ജോയിച്ചന്‍ മച്ചിയാനിക്കലിന്റെ വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ ക്യാബിന് തകര്‍ന്നു. എന്നാല്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭീമനടി-വെള്ളരിക്കുണ്ട് റോഡിന്റെ വശങ്ങളിലെ അപകടഭീഷണി ഉയര്‍ത്തുന്ന നിരവധി മരങ്ങളാണ് മുറിച്ചുമാറ്റപ്പെടാന്‍ ഉള്ളത്. നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും ഇത്തരത്തില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കിയിട്ടില്ല.