നാ​ട്ട​ക്ക​ല്‍ സ്‌​കൂ​ളി​ന് ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ റോ​ഡ്
Friday, March 24, 2023 12:55 AM IST
വെ​ള്ള​രി​ക്കു​ണ്ട്: നാ​ട്ട​ക്ക​ല്‍ എ​എ​ല്‍​പി സ്‌​കൂ​ളി​ലെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ച​ത് ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ റോ​ഡ്. റോ​ഡ​പ​ക​ട​ങ്ങ​ള്‍ നി​ത്യ സം​ഭ​വ​മാ​കു​ന്ന നാ​ട്ടി​ല്‍ കു​ഞ്ഞു കു​ട്ടി​ക​ള്‍​ക്ക് ചെ​റു​പ്പം മു​ത​ലേ റോ​ഡ് നി​യ​മ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ക എ​ന്ന ​ല​ക്ഷ്യ​ത്തോ​ടെയാ​ണ് സ്‌​കൂ​ള്‍ വ​ജ്ര​ജൂ​ബി​ലി ക​മ്മി​റ്റി മ​നോ​ഹ​ര​മാ​യ റോ​ഡ് നി​ര്‍​മി​ച്ച​ത്. ക്ലാ​സ് മു​റി​വി​ട്ട് പു​റ​ത്ത് നി​ന്നു ത​ന്നെ കു​ട്ടി​ക​ള്‍​ക്ക് റോ​ഡ് നി​യ​മ​ങ്ങ​ള്‍ ഇ​നി അ​റി​യാ​ന്‍ ക​ഴി​യും വി​ധ​ത്തി​ലാ​ണ് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
വെ​ള്ള​രി​ക്കു​ണ്ട്-​കൊ​ന്ന​ക്കാ​ട് പ്ര​ധാ​ന റോ​ഡി​ല്‍ നി​ന്നും സ്‌​കൂ​ള്‍ മു​റ്റ​ത്തേ​ക്ക് നി​ര്‍​മി​ച്ച റോ​ഡി​ന് ഏ​ക​ദേ​ശം 20 മീ​റ്റ​ര്‍ ദൂ​ര​മു​ണ്ട്. ഈ ​റോ​ഡി​ല്‍ സീ​ബ്ര ലൈ​ന്‍ ഉ​ള്‍​പ്പെ​ടെ വ​ണ്‍ വേ ​രീ​തി​യും വ​ര​ച്ചു. സൈ​ഡി​ല്‍ മ​ഞ്ഞ​വ​ര​യും ട്രാ​ഫി​ക് സി​ഗ്‌​ന​ലു​ക​ളും വ​ര​ച്ചു കാ​ട്ടി​യ​പ്പോ​ള്‍ ഈ ​കു​ഞ്ഞു റോ​ഡ് നാ​ട്ട​ക്ക​ല്‍ സ്‌​കൂ​ളി​ലെ കു​ഞ്ഞു​കു​ട്ടി​ക​ളു​ടെ കു​ഞ്ഞു​മ​ന​സി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന​ ത​ര​ത്തി​ലാ​ണ്. നാ​ട്ട​ക്ക​ല്‍ സ്‌​കൂ​ളി​ല്‍ ഒ​രു​ക്കി​യ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ ഉ​ള്‍​പ്പെ​ടെ ഉ​ള്ള റോ​ഡ് വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലെ മോ​ട്ടോ​ര്‍ വൈ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ ദി​നേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ജ്ര​ജൂ​ബി​ലി ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​പി.​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
റോ​ഡി​ലും സൈ​ഡു​ക​ളി​ലും ട്രാ​ഫി​ക് ചി​ഹ്ന​ങ്ങ​ള്‍ വ​ര​ച്ച ശി​ല്പി സാ​ജ​ന്‍ ബി​രി​ക്കു​ള​ത്തി​ന് ഉ​പ​ഹാ​രം ന​ല്‍​കി. മു​ഖ്യാ​ധ്യാ​പി​ക വി​ജ​യ​കു​മാ​രി സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.