പ്ര​കാ​ശ് എ​സ്റ്റേ​റ്റി​ല്‍ തീ​പി​ടി​ത്തം; പ​ത്തേ​ക്ക​ര്‍ കൃ​ഷി​സ്ഥ​ലം ക​ത്തി​ന​ശി​ച്ചു
Monday, March 27, 2023 1:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ്ര​കാ​ശ് എ​സ്റ്റേ​റ്റി​ല്‍ വ​ന്‍ തീ​പി​ടു​ത്തം. പ​ത്തേ​ക്ക​റോ​ളം കൃ​ഷി​സ്ഥ​ലം ക​ത്തി​ന​ശി​ച്ചു. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ള​ത്തി​ന്‍റെ​യും പോ​ലീ​സ്, അ​ഗ്‌​നി​ശ​മ​ന സേ​ന, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​രു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലിലൂടെയാണ് വ​ന്‍​ദു​ര​ന്തം വ​ഴി മാ​റിയത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ്ര​കാ​ശ് എ​സ്റ്റേ​റ്റി​ല്‍ നി​ന്നും പ​ക ഉ​യ​രു​ന്ന​ത് ക​ണ്ട കോ​ണ്‍​വെ​ന്‍റിലെ സി​സ്റ്റ​ര്‍​മാ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​രി​ക്കു​ണ്ട് എ​സ്‌​ഐ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. റ​വ​ന്യു​ഭൂ​മി​യി​ല്‍ നി​ന്നും തീ​പ​ട​ര്‍​ന്ന് പ്ര​കാ​ശ് എ​സ്റ്റേ​റ്റി​ലേ​ക്കും മ​റ്റു സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ കൃ​ഷി​സ്ഥ​ല​ത്തേ​യ്ക്കും ക​യ​റു​ക​യാ​യി​രു​ന്നു.

പ്ര​ധാ​ന​മാ​യും റ​ബ​ര്‍ മ​ര​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് തീ ​പൂ​ര്‍​ണ​മാ​യും കെ​ടു​ത്തി​യ​ത്.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, ജി​മ്മി ഇ​ട​പ്പാ​ടി​യി​ല്‍, ടോ​മി വ​ട്ട​യ്ക്കാ​ട്ട്, പി.​സി.​ബി​നോ​യ്, പെ​രി​ങ്ങോം അ​ഗ്‌​നി​ശ​മ​ന​കേ​ന്ദ്ര​ത്തി​ലെ അ​സി.​ഓ​ഫീ​സ​ര്‍ ഗോ​കു​ല്‍​ദാ​സ്, ശ​ശി​ധ​ര​ന്‍, ഫ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​വി.​ബി​നോ​യ്, അ​നൂ​പ്, അ​നൂ​പ്, റി​ജി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.