മാലിന്യ സംസ്കരണ കാമ്പയിന്: ജില്ലാതല സെല്‍ രൂപീകരിച്ചു
1281532
Monday, March 27, 2023 1:28 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ മാലിന്യ സംസ്ക്കരണ കാന്പയിന് വിജയകരമായി നടത്തുന്നതിന് ജില്ലാ തല സെല്‍ രൂപീകരിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു ചെയര്‍മാനും സ്വരാജ് ട്രോഫി നേടിയ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ, വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് സി.വി.സജീവന്, ഡിപിസി സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന്, ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം.ലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, തദ്ദേശസ്വയംഭരണ വകുപ്പ് അസി.ഡയറക്ടര്‍ ബി.എന്‍.സുരേഷ്, ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ പി.ടി.സഞ്ജീവ്, നവകേരള കര്‍മപദ്ധതി ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്, എഡിസി ജനറല്‍ ഫിലിപ്പ് ജോസഫ്, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്, ക്ലീന്‍ കേരള കമ്പനി പ്രതിനിധി മിഥുന് ഗോപി, കില ആര്‍വി .എച്ച്. കൃഷ്ണ, നവകേരള കര്‍മ പദ്ധതി ആര്.പി.കെ. കെ.രാഘവന്, ശുചിത്വ മിഷന് ആര്.പി പി.ഭാഗീരഥി എന്നിവരാണ് സെല്‍ അംഗങ്ങള്‍. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അവലോകന യോഗ തീരുമാന പ്രകാരമാണ് ജില്ലാതല സെല്‍ രൂപീകരിച്ചത്.