കെപിഎസ്ടിഎ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു
1281535
Monday, March 27, 2023 1:28 AM IST
പെരിയ: സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെപിഎസ്ടിഎ അംഗങ്ങള്‍ക്ക് പെരിയ ജിഎച്ച്എസ്എസില്‍ കെപിഎസ്ടിഎ ബേക്കല്‍ ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.രാജന് പെരിയ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എസ്.പി.കേശവന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ എം.ലതിക, സി.രമ, മേരിക്കുട്ടി എന്നിവരെ സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ ആദരിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.അനില്‍ കുമാര്‍, ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂര്‍, വൈസ്പ്രസിഡന്റ് സി.കെ.വേണു, ജോയിന്റ് സെക്രട്ടറി എം.കെ.പ്രിയ, കെ.വി.നിഷിത,എ.വി.ബിന്ദു,കെ.എന്‍. പുഷ്പ എന്നിവര്‍ പ്രസംഗിച്ചു.