ആ​ര്‍​ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം: മി​ക​വോ​ടെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല
Monday, March 27, 2023 1:28 AM IST
കാ​സ​ര്‍​ഗോ​ഡ്: ആ​ര്‍​ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം 2021-22 സം​സ്ഥാ​ന​ത​ല അ​വാ​ര്‍​ഡ് വി​ഭാ​ഗ​ത്തി​ല്‍ കി​നാ​നൂ​ര്‍- ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. പു​ര​സ്‌​കാ​ര തു​ക​യാ​യി ആ​റു ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ക്കും.
ജി​ല്ലാ ത​ല​ത്തി​ല്‍ ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​വും (അ​ഞ്ചു ല​ക്ഷം രൂ​പ), ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​വും (മൂ​ന്നു ല​ക്ഷം രൂ​പ), മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം സ്ഥാ​ന​വും (ര​ണ്ടു ല​ക്ഷം രൂ​പ) നേ​ടി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി
ക​ടാ​ശ്വാ​സം
അ​നു​വ​ദി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍/ ബാ​ങ്കു​ക​ളി​ല്‍ നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ള്‍​ക്ക് ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​രി​ന്‍റെ 2022 ന​വം​ബ​ര്‍ അ​ഞ്ചി​ലെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യി​ട്ടു​ള്ള ഏ​ഴ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി 2,59,728 രൂ​പ അ​നു​വ​ദി​ച്ചു. ക​ടാ​ശ്വാ​സം ല​ഭി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പേ​രും വി​ലാ​സ​വും നോ​ട്ടീ​സ് ബോ​ര്‍​ഡി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ത് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്താ​മെ​ന്നും കാ​സ​ര്‍​ഗോ​ഡ് സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) അ​റി​യി​ച്ചു.