ബേഡഡുക്ക ശിശു സൗഹൃദ പഞ്ചായത്ത്
1281541
Monday, March 27, 2023 1:28 AM IST
കുണ്ടംകുഴി: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ വികസനം ലക്ഷ്യമിട്ടും ബേഡഡുക്ക പഞ്ചായത്ത് ഇനി ശിശു സൗഹൃദ പഞ്ചായത്ത്. പഞ്ചായത്തിലെ 38 അങ്കണവാടികളില്‍ 11 അങ്കണവാടികള്‍ ശിശു സൗഹൃദമാക്കി. 38 അങ്കണവാടികളും ശിശു സൗഹൃദമാക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്. പഞ്ചായത്ത് ശിശു സൗഹൃദ അങ്കണവാടി ഉദ്ഘാടനവും ശിശു സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനവും കുളിയന്മരം അങ്കണ്‍വാടിയില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എ.മാധവന്, എച്ച്.ശങ്കരന്, ഇ.രാഘവന്,ലത ഗോപി,ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.