റബറിന്റെ താങ്ങുവില 250 രൂപയായെങ്കിലും ഉയര്ത്തണം: കേരള കോണ്ഗ്രസ്-എം
1281811
Tuesday, March 28, 2023 1:26 AM IST
വെള്ളരിക്കുണ്ട്: ദുരിതത്തിലായ റബര് കര്ഷകരെ സഹായിക്കാന് റബറിന്റെ താങ്ങുവില 250 രൂപയായെങ്കിലും ഉയര്ത്തണമെന്ന് കോരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പില് ആവശ്യപ്പെട്ടു.
കേരള കോണ്ഗ്രസ്-എം ബളാല് മണ്ഡലം പ്രവര്ത്തകസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ടോമി മണിയംതോട്ടത്തില് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ഷിനോജ് ചാക്കോ, ജോയി മൈക്കിള്, ബിജു തുളിശേരി, ജോസ് കാക്കക്കൂടുങ്കല്, ലിജിന് ഇരുപ്പക്കാട്ട്, ബേബി ജോസഫ്, ബേബി മുതുകത്താനിയില് എന്നിവര് പ്രസംഗിച്ചു.