മോദിഭരണം ജനാധിപത്യത്തിന്റെ ശവപറമ്പൊരുക്കുന്നു: ഉണ്ണിത്താന്
1281813
Tuesday, March 28, 2023 1:26 AM IST
കാഞ്ഞങ്ങാട്: ഏഴായിരം കോടി രൂപ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെയും ഐപിഎല്‍, ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട ലളിത് മോദിയെയും സംരക്ഷിക്കുന്ന ജനവിരുദ്ധനാണ് നരേന്ദ്ര മോദിയെന്നും കള്ളന്മാരെ വിമര്‍ശിച്ചാല്‍ തെറിച്ചുപോകുന്നതാണ് പാര്‍ലമെന്റ് അംഗത്വമെങ്കില്‍ ഇന്ത്യ രാജ്യം ജനാധിപത്യത്തിന്റെ ശവപറമ്പായി മാറുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി.
കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ ഡിസിസിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടന്ന ജനാധിപത്യ സംരക്ഷണ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞിക്കണ്ണന്, ഹക്കീം കുന്നില്‍, എ.ഗോവിന്ദന് നായര്‍, കെ.നീലകണ്ഠന്, കരിമ്പില്‍ കൃഷ്ണന്, ശാന്തമ്മ ഫിലിപ്പ്, ഡിസിസി ഭാരവാഹികളായ കെ.കെ. രാജേന്ദ്രന്, മാമുനി വിജയന്, സെബാസ്റ്റ്യന്‍ പതാലില്‍, സി.വി.ജയിംസ്, കരുണ്‍ താപ്പ, ധന്യ സുരേഷ്, പി.വി.സുരേഷ്, കെ.വി.സുധാകരന്, സുന്ദര ആരിക്കാടി, കെ.പി.പ്രകാശന്, ജയിംസ് പന്തമ്മാക്കല്‍, രാജു കട്ടക്കയം, ബ്ലോക്ക് പ്രസിഡന്റുമാരായ സി.രാജന് പെരിയ, പി.കുഞ്ഞിക്കണ്ണന്, മഡിയന്‍ ഉണ്ണികൃഷ്ണന്, എന്‍.കെ,രത്നാകരന്, മധുസൂദനന് ബാലൂര്‍, തോമസ് മാത്യു, സാജിദ് മൗവ്വല്‍, ശ്രീജിത്ത് മാടക്കല്ല്, ബി.പി.പ്രദീപ് കുമാര്‍, പത്മരാജന് ഐങ്ങോത്ത്, എ.വാസുദേവന്‍, പി.രാമചന്ദ്രന്, പി.സി. സുരേന്ദ്രന് നായര്‍, രാജേഷ് പള്ളിക്കര, ശ്രീകല പുല്ലൂര്‍, സിജോ അമ്പാട്ട് എന്നിവര്‍ സംസാരിച്ചു. വിനോദ്കുമാര്‍ പള്ളയില്‍വീട് സ്വാഗതം പറഞ്ഞു.