ചെര്‍ക്കളയില്‍ 150 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി
1282390
Thursday, March 30, 2023 12:47 AM IST
കാസര്‍ഗോഡ്: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച സ്ക്വാഡ് ചെര്‍ക്കള ടൗണില്‍ പരിശോധന നടത്തി. വിവിധ കടകളില്‍ നിന്നും 150 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. സമീപത്തെ മാംസക്കടയില്‍ നിന്നും പഴകിയ മാംസം പിടിച്ചെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
വരുംദിവസങ്ങളിലും പരിശോധന തുടരും. ജില്ലാ ശുചിത്വ മിഷന് എന്‍ഫോഴ്സ്മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥന്, ചെങ്കള പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ഇന്റേണല്‍ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധന നടത്തിയത്.