പൂര്‍വവിദ്യാര്‍ഥികള്‍ കബോഡ് നല്കി
1282392
Thursday, March 30, 2023 12:47 AM IST
ബന്തടുക്ക: ബന്തടുക്ക ജിഎച്ച്എസ്എസിലെ 1978-79 എസ്എസ്എല്‍സി ബാച്ചിന്റെ നേതൃത്വത്തില്‍ സ്കൂളിലേക്ക് കബോഡ് സംഭാവനയായി നല്കി. ബാച്ച് പ്രസിഡന്റ് സാബു പതിനെട്ടില്‍ മുഖ്യാധ്യാപിക പി.വി. വീണയ്ക്ക് താക്കോല്‍ കൈമാറി. സതീശന് ബന്തടുക്ക, സണ്ണി ജോസഫ്, എ. ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ചന്ദ്രന് സ്വാഗതവും നാരായണന് ബേത്തൂര്‍പാറ നന്ദിയും പറഞ്ഞു.