സ്നേ​ഹാ​നു​ഭ​വ​ങ്ങ​ള്‍ പ​ക​ര്‍​ന്ന് എ​ന്‍​എ​സ്എ​സ് ക്യാ​മ്പ്
Friday, March 31, 2023 12:39 AM IST
അ​മ്പ​ല​ത്ത​റ: സ്നേ​ഹാ​നു​ഭ​വ​ങ്ങ​ള്‍ പ​ക​ര്‍​ന്ന് കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ റൂ​റ​ല്‍ ക്യാ​മ്പ്. അ​മ്പ​ല​ത്ത​റ സ്നേ​ഹാ​ല​യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ഒ​രാ​ഴ്ച​ത്തെ ക്യാ​മ്പ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യാ​ണ്.
പ്രാ​യ​മാ​യ​വ​രും മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​രു​മാ​ണ് സ്നേ​ഹാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍. വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​ എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര​ലു ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു.
പ്ര​ഫ. ര​വീ​ന്ദ്ര നാ​യി​ക്, പ്ര​ഫ. മു​ത്തു​കു​മാ​ര്‍ മു​ത്തു​ച്ചാ​മി എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ന്‍​എ​സ്എ​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​അ​ന്‍​പ​ഴ​കി പ്ര​വ​ര്‍​ത്ത​നം വി​ശ​ദീ​ക​രി​ച്ചു.
സ്നേ​ഹാ​ല​യം മാ​നേ​ജ​ര്‍ ജേ​ക്ക​ബ്, ക്യാ​മ്പ് ക​ണ്‍​വീ​ന​ര്‍ ഡോ.​ പ്ര​കാ​ശ് കോ​ടാ​ലി, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ.​ സീ​മ ച​ന്ദ്ര​ന്‍, ഡോ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.