വെള്ളരിക്കുണ്ട്: 31 വര്‍ഷത്തെ അധ്യാപകസേവനം പൂര്‍ത്തിയാക്കി കാഞ്ഞങ്ങാട് രാംനഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിരമിച്ച അധ്യാപകന് ജോര്‍ജ് തോമസിന് വെള്ളരിക്കുണ്ട് പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ജോര്‍ജ് തോമസിനെ പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി.
ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ലിറ്റില്‍ ഫ്ളവര്‍ ഫൊറോന വികാരി റവ. ഡോ. ജോണ്സണ് അന്ത്യാകുളം, തഹസില്‍ദാര്‍ പി.വി. മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, സി. രേഖ, പഞ്ചായത്ത് അംഗങ്ങളായ കെ.ആര്. വിനു, കെ. വിഷ്ണു, സന്ധ്യാ ശിവന്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി. ദേവ്, കെപിഎസ്ടിഎ സെക്രട്ടറി കെ. ശ്രീനിവാസന്, എം.പി. ജോസഫ്, എ.ആര്. രാജു, പുഴക്കര കുഞ്ഞിക്കണ്ണന് നായര്‍, ബിജു തുളുശേരി, ജെറ്റോ ജോസഫ്, എ.സി.എ. ലത്തീഫ്, ടി.കെ. എവുജിന്‍, തോമസ് ചെറിയാന്, ഡാജി ഓടയ്ക്കല്‍, ജിമ്മി ഇടപ്പാടി, സാജന് പൂവന്നികുന്നേല്‍, ജോസ് വടക്കേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ് തോമസ് മറുപടി പ്രസംഗം നടത്തി.