കേ​ന്ദ്ര​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ റി​ക്കാ​ര്‍​ഡ് അ​പേ​ക്ഷ​ക​ള്‍
Saturday, May 27, 2023 1:35 AM IST
പെ​രി​യ: നാ​ക് ഗ്രേ​ഡിം​ഗി​ലെ മു​ന്നേ​റ്റ​ത്തി​ന് പി​ന്നാ​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നാ​യി കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഇ​ത്ത​വ​ണ റി​ക്കാ​ര്‍​ഡ് അ​പേ​ക്ഷ​ക​ൾ.
2,94,779 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ത് 2,37,324 ആ​യി​രു​ന്നു. 57,455 അ​പേ​ക്ഷ​ക​ളാ​ണ് വ​ര്‍​ധി​ച്ച​ത്. കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ക​ണ​ക്കാ​ണി​ത്. എം​ബി​എ​ക്കാ​ണ് ഏ​റ്റ​വു​മ​ധി​കം അ​പേ​ക്ഷ​ക​രു​ള്ള​ത്. 46,320. കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് (29,034), ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് ആ​ന്‍​ഡ് പൊ​ളി​റ്റി​ക്‌​സ് (25034) എ​ന്നി​വ​യാ​ണ് മു​ന്നി​ലു​ള്ള മ​റ്റു പ​ഠ​ന​വ​കു​പ്പു​ക​ൾ. 26 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലാ​യി 920 സീ​റ്റു​ക​ളാ​ണ് കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലു​ള്ള​ത്.
രാ​ജ്യ​ത്തെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി (എ​ന്‍​ടി​എ) ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (സി​യു​ഇ​ടി)​യി​ലൂ​ടെ​യാ​ണ് കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത്. ജൂ​ണ്‍ അ​ഞ്ചു മു​ത​ല്‍ 12 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. അ​ടു​ത്തി​ടെ ന​ട​ന്ന നാ​ക് പ​രി​ശോ​ധ​ന​യി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു. ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പാ​യി ര​ണ്ടു പു​തി​യ ഹോ​സ്റ്റ​ലു​ക​ള്‍ തു​റ​ക്കും.